Solidarity Youth Spring 3

ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.‌

ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു.‌
കോഴിക്കോട്: യൂത്ത് സ്പ്രിങ് ഫിലിം ഫ്രട്ടേണിറ്റിയുടെ ആഭിമുഖ്യത്തിൽ സി. ശരത് ചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. ജനകീയ സമര പോരാട്ടവേദികളിൽ ഒരു അവദൂതനെപ്പോലെ കടന്നുവന്നയാളായിരുന്നു സി. ശരത് ചന്ദ്രനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മാധ്യമ പ്രവർത്തകൻ എസ്.എ അജിംസ് പറഞു. ജനകീയ സമരങ്ങളെ ഡോകുമെന്റ് ചെയ്ത് ജനങ്ങളിലേക്കെത്തിക്കാൻ ശരത് കാണിച്ച ത്യാഗ പരിശ്രമങ്ങൾ തുല്യതയില്ലാത്തതാണ്. കേരളത്തിലെ പരിസ്ഥിതി സമരങ്ങളുൾപ്പെടെയുള്ള ജനകീയ സമരങ്ങളിലെ ഒരു സമരഭടൻ കൂടിയായിരുന്നു ശരത്. പശ്ചിമഘട്ട സംരക്ഷണ യാത്രയിൽ അദ്ദേഹം മുഴുനീള സാനിധ്യമായിരുന്നു. കേരളത്തിലെ പരിസ്ഥിതി സമരങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൈലന്റ് വാലി സമരത്തോടുകൂടിയല്ല, മറിച്ച് ചാലിയാർ സമരത്തോടുകൂടിയാണ്. ചാലിയാർ സമരത്തെകുറിച്ച് ശരത് ചെയ്ത ഡോകുമെന്ററിയിൽ നിന്ന് തന്നെ ഇത് വ്യക്തമാവും. ശരതും പി ബാബുരാജും ചേർന്ന് എടുത്ത കയ്പുനീർ (the bitter drink) എന്ന ഡോകുമെന്ററിയിലൂടെയാണ് കൊക്കൊക്കോള കമ്പനിക്കെതിരെ പ്ളാച്ചിമടയിൽ ആദിവാസികൾ നടത്തുന്ന സമരത്തെ പുറംലോകമറിയുന്നത്. ലോക ക്ളാസിക്കൽ സിനിമകൾ കേരളത്തിൽ മുഴുനീളം സഞ്ചരിച്ച് പ്രദർശിപ്പിച്ചിരുന്നു ശരത് എന്നും അനുസ്മരണ പ്രഭാഷണത്തിൽ പറഞു. മെയ് 21,22,23 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഫിലിംഫെസ്റ്റിവെലിൽ ജനകീയ സമരങ്ങളെ ഇതിവൃത്തമാക്കുന്ന മികച്ച ഡോകുമെന്ററിക്ക് സി. ശരത് ചന്ദ്രന്റെ പേരിൽ പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് നൽകും. മുഹമ്മദ് ശമീം അധ്യക്ഷത വഹിച്ചു. സി.എം ശരീഫ് സ്വാഗതവും മിർസാദ് റഹ് മാൻ നന്ദിയും പറഞു. അനീസ് കവിത അവതരിപ്പിച്ചു.

Tag: 

Back to Top