Solidarity Youth Spring 3

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍.

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ മധു ജനാര്‍ദ്ദനന്‍. കോഴിക്കോട്: നാലാമത് യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന്റെ ഡയറക്ടര്‍ ആയി പ്രമുഖ ചലച്ചിത്ര-മാധ്യമ പ്രവര്‍ത്തകന്‍ മധു ജനാര്‍ദനനെ നിശ്ചയിച്ചു. മെയ് 21,22,23 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഫെസ്റ്റിവെലിന്റെ ഫോക്കസ് ഓഫ് ദ ഇയര്‍ - ഫെസ്റ്റിവെല്‍ പ്രമേയം അണ്‍ പ്ലഗ് റേസിസം എന്നായിരിക്കും. മധു ജനാര്‍ദ്ദനന്‍ മലപ്പുറത്ത് ജനിച്ചു. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍. മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റിയുടെ സെക്രട്‌റി ആയിരിക്കുമ്പോള്‍ പൊതുജന പങ്കാളിത്തത്തോടെ നിര്‍മ്മിച്ച 'ഇതിഹാസത്തിലെ ഖസാക്ക്' എടന്ന ഡോക്യുമെന്ററിക്ക് പ്രസിഡന്റിന്റെ പ്രത്യേക അംഗീകാരം ലഭിച്ചു. ഈ കാലയളവിലാണ് ദക്ഷിണേന്ത്യയിലെ മികച്ച ഫിലിം സൊസൈറ്റിക്കു നല്‍കുന്ന ജോണ്‍ എബ്രഹാം അവാര്‍ഡ് രണ്ട് തവണയും മികച്ച രണ്ടാമത്തെ ഫിലിം സൊസൈറ്റിക്ക് നല്‍കു അവാര്‍ഡ് ഒരു തവണയും രശ്മി ഫിലിം സൊസൈറ്റിക്ക് ലഭിച്ചത്. എം.എസ് ബാബുരാജ്-മിത്തും മനസ്സും, റെയ്‌സ് എഗന്‍സ്റ്റ് ടൈം എന്നീ ഡോക്യുമെന്ററികളും മലപ്പുറം സോക്കര്‍ സോംഗ് എടന്ന സംഗീത വിഡിയോയും സംവിധാനം ചെയ്തു. റെയ്‌സ് എഗന്‍സ്റ്റ് ടൈം ഏഥന്‍സില്‍ നടന്ന ഇമോഷന്‍ പിക്‌ചേഴ്‌സ് ഫിലിം ഫെസ്റ്റിവെലിന്റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഫുട്‌ബോള്‍ സിനിമകള്‍- കാഴ്ചയും പ്രതിനിധാനവും എന്ന പുസ്തകത്തിന് അല അവാര്‍ഡ് ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ടി.വി. ചന്ദ്രന്‍-സിനിമ, ജീവിതം, ദര്‍ശനം എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്. മീഡിയ വണ്‍ ടിവിയിലെ ചലച്ചിത്ര വിമര്‍ശന പരിപാടിയായ സെന്‍സര്‍ ബോര്‍ഡ് രണ്ടര വര്‍ഷക്കാലം എഴുതി അവതരിപ്പിച്ചു. മഞ്ചേരിയിലെ മൊണ്ടാഷ് മൂവി ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡയറക്ടര്‍കൂടിയാണ്.

Tag: 

Back to Top