Solidarity Youth Spring 3

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി

കോഴിക്കോട്: സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെലിന് തുടക്കമായി. കോഴിക്കോട് നളന്ദയല്‍ പ്രത്യേകം സജ്ജമാക്കിയ മൂന്ന് തിയറ്ററുകളിലാണ് ഫെസ്റ്റിവെല്‍ അരങ്ങേറുന്നത്. സ്വതന്ത്ര ചലചിത്ര പ്രവര്‍ത്തകന്‍ സ്റ്റാലിന്‍ കെ ഫെസ്റ്റിവല്‍ ഉല്‍ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിശബ്ദരാക്കപ്പെട്ടവര്‍ക്കും വേണ്ടി ശബ്ദിക്കാനുള്ള മാധ്യമമാണ് സിനിമകളും ഡോക്യുമെന്ററികളും. രാജ്യത്തെ പ്രധാന പാര്‍ട്ടി ഒരു രാജ്യം ഒരു മതം ഒരു ശരി എന്ന അര്‍ഥത്തില്‍ സംസാരിക്കുമ്പോള്‍ ബഹുസ്വരതയെക്കുറിച്ച് സംസാരിക്കാന്‍ പൗരസമൂഹം നിര്‍ബന്ധിതരാണെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ഡയറക്ടര്‍ സൗമിത്ര ദസ്തിദാര്‍ അധ്യക്ഷത വഹിച്ചു. ദേശീയതയെക്കുറിച്ച് സിനിമയെ മുന്‍ നിര്‍ത്തിയുള്ള അന്വേഷണമാണ് നാഷ്ണാലിറ്റി സൈന്‍ ഇന്‍, സൈന്‍ ഔട്ട് എന്ന പ്രമേയമെന്ന് സിനിമ നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ്, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ച് സാംസ്‌കാരിക ഫാഷിസം നടപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന ചടങ്ങില്‍ സുദര്‍ശന ചക്രബര്‍ത്തി, ജസീക്ക മൈബെറി, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, ശംസാദ് ഹുസൈന്‍, ഗോപാല്‍ മേനോന്‍, ജൂറി ചെയര്‍മാന്‍ പി ബാബുരാജ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം, ജനറല്‍ സെക്രട്ടറി കളത്തില്‍ ഫാറൂഖ്, ഫിലിം ഫെസ്റ്റിവെല്‍ കണ്‍വീനര്‍ സി.എം ശെരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവെല്‍ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ മുഹമ്മദ് ശമീം സ്വാഗതവും എന്‍.പി സലാഹുദ്ദീന്‍ നന്ദിയും പറഞ്ഞു. ശ്രീഹരി സാഥേ സംവിധാനം ചെയ്ത മറാതി ചലചിത്രം ഏക് ഹസാര ചി നോട്ട്(One Thousand Rupee Note) ആണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. പ്രമേയത്തിലൂന്നി നില്‍ക്കുന്ന തീം പാക്കേജ്, ഷോര്‍ട്ട് ഫിലിം, ഡോകുമെന്ററി, മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ എന്നിവയാണ് മേളയിലെ മുഖ്യമായ വിഭവങ്ങള്‍. രാം ചന്ദ് പാകിസ്താനി, ണലഹരീാല ീേ ഉീിഴാമസഴീമ എന്നീ ഫീച്ചര്‍ ഫിലിമുകളും, ബ്ലൂ പ്രിന്റ്, അവര്‍ വാട്ടര്‍ അവര്‍ ഫ്യൂച്ചര്‍, ംവീലെ ശ െവേശ െീെിഴ, ലിവിംങ് ടു ടെല്‍, മൈ സാക്രഡ് ഗ്ലാസ് ബൗള്‍ എന്നീ ഡോക്യുമെന്ററികളും ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിച്ചു. സ്റ്റാലിന്‍ കെ യുടെയും ജസീക്കാ മൈബറിയുടെയും നേതൃത്വത്തില്‍ വീഡിയോ വളണ്ടിയര്‍ ശില്‍പശാലയും ശനിയാഴ്ച്ച നടന്നു. നാഷ്ണാലിറ്റി സൈന്‍ ഇന്‍, സൈന്‍ ഔട്ട് എന്ന പ്രമേയത്തെ ഞാഴറാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറം ടി.വി മധു ഉദ്ഘാടനം ചെയ്യും. ഉമര്‍ തറമേല്‍, , കെ.പി. ശശി, അജു കെ. നാരായണന്‍, ഷിബു മുഹമ്മദ്, സി. ദാവൂദ്, സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേള തിങ്കളാഴ്ച്ച സമാപിക്കും. ഫോട്ടോ ക്യാഫ്ഷന്‍: സോളിഡാരിറ്റി യൂത്ത് സ്പ്രിങ് മൂന്നാമത് ഫിലിം ഫെസ്റ്റിവെല്‍ ചലചിത്ര പ്രവര്‍ത്തകന്‍ കെ. സ്റ്റാലിന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു.

Tag: 

Back to Top