Solidarity Youth Spring 3

യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ 2016. എന്‍ട്രികള്‍ ക്ഷണിച്ചു

ഡോകുമെന്ററി - ഷോര്‍ട് ഫിലിം ഫെസ്റ്റിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.
കോഴിക്കോട്: സോളിഡാരിറ്റി സംഘടിപ്പിക്കുന്ന നാലാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവെലിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2014 ജനുവരി ഒന്നിനുശേഷം പൂര്‍ത്തിയാക്കിയ മലയാളത്തിലുള്ളതോ മലയാളികള്‍ സംവിധാനം ചെയ്തതോ ആയ ഡോകുമെന്ററി, ഷോര്‍ട്ട് ഫിലിം, മ്യൂസിക് വീഡിയോ ചിത്രങ്ങങ്ങളാണ് മത്സരത്തിനും പ്രദര്‍ശനത്തിനും പരിഗണിക്കുക. മികച്ച ഡോകുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രങ്ങള്‍ക്ക്  20000 (ഇരുപതിനായിരം) രൂപ വീതവും മ്യൂസിക് വീഡിയോ ചിത്രത്തിന് 10000 (പതിനായിരം) രുപയും അവാര്‍ഡ് തുകയായി നല്‍കും. ജനകീയ സമരങ്ങളെ ഇതിവൃത്തമാക്കിയുള്ള മികച്ച ഡോകുമെന്ററി ചിത്രത്തിനുള്ള സി.ശരത് ചന്ദ്രന്‍ അവാര്‍ഡിനും ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ജൂറി പ്രത്യേകം തിരഞ്ഞെടുക്കുന്ന ചിത്രത്തിനും 10000 (പതിനായിരം) രൂപ വീതവും നല്‍കും. 2016 മേയ് 21,22,23 തിയ്യതികളില്‍ കോഴിക്കോട് വെച്ചാണ് ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. എന്‍ട്രികള്‍ 2016 ഏപ്രില്‍ 25 നകം സെക്രട്ടറി, യൂത്ത് സ്പ്രിങ ്‌  ഫിലിം ഫെസ്റ്റ,് ഹിറ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ എത്തിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക്  9895023185, 9747551695 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
 

Tag: 

Back to Top