Solidarity Youth Spring 3

അപ്രതീക്ഷിതവും ആകസ്മികതയും അവരെ കാത്തുനിന്നിരുന്നു.

അപ്രതീക്ഷിതവും ആകസ്മികതയും അവരെ കാത്തുനിന്നിരുന്നു.
ഫസീല നൂറുദ്ദീന്‍

മുഖ്യധാരയില്‍ ഏതൊന്നിനേയും പോലെ തങ്ങള്‍ക്കും തങ്ങളുടേതായ നിഷ്‌കര്‍ഷളകളുണ്ടെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണിന്ന് ിനിമാവ്യവസായവും. താരത്തിളക്കത്തിന്റെ പ്രൗഢിയില്ലാത്ത സിനിമകളെ അവഗണനയുടെ ആഴങ്ങളിലേക്കെറിയാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമ്പോള്‍ വേറിട്ടൊരു വഴിയിലൂടെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയിരിക്കുകയാണ് ദായോം പന്ത്രണ്ടും എന്ന സിനിമയുടെ സംവിധായകനും അണിയറ ശില്‍പികളും. നവംബര്‍ 25 ന് സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സിനിമയുടെ പ്രീമിയര്‍ സ്‌ക്രീനിങ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കോഴിക്കോട് സ്വദേശി ഹര്‍ഷദ് സംവിധാനം ചെയ്ത ൗ ചിത്രം ഒരു റോഡ് മൂവിയാണ്. കഥാപാത്രങ്ങളുടെ യാത്രയോടൊപ്പം പ്രേക്ഷകരും യാത്ര ചെയ്യുമ്പോള്‍ ഇടയില്‍ വെച്ച് കണ്ടുമുട്ടുന്നവരിലൊരാള്‍ നായകനായി മാറുന്നു. മൂത്തോരന്‍ എന്ന ആദിവാസിയായ ആ നായകനെ പിന്തുടര്‍ന്നാണ് പിന്നെ സിനിമയുടെ യാത്ര. ഒരു സിനിമയെന്ന സ്വപ്നവുമായി ഇറങ്ങിയ കൂട്ടുകാര്‍, കുടുംബത്തെക്കുറിച്ചുള്ള മൂത്തേരന്റെ അന്വേഷണം തന്നെ സിനിമയാക്കാന്‍ തീരുമാനിക്കുന്നു.
പ്രതീക്ഷകള്‍ മാത്രം നടക്കണമെന്നില്ലെന്നും അവിചാരിതങ്ങള്‍ എപ്പോഴും കടന്നുവരാമെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങളെ ഓര്‍്മ്മിപ്പിച്ചുകൊണ്ട് ദായോം പന്ത്രണ്ടും എന്ന കളിയുടെ പേരു നല്‍കിയ ഈ സിനിമ ആ പേര് അന്വര്‍ത്ഥമാക്കിയെന്ന് പറയാം. കാരണം തങ്ങളുടെ ലക്ഷ്യത്തിലേക്കെത്താനുള്ള യാത്രയില്‍ അവര്‍ക്ക് കടക്കേണ്ടി വന്ന കടമ്പകളേറെയാണ്. അപ്രതീക്ഷിതവും ആകസ്മികതയും അവരെ കാത്തുനിന്നിരുന്നു. ഒടുവില്‍ അവര്‍ പ്രതീക്ഷിച്ചത് കണ്ടെത്തിയോ എന്നത് പ്രേക്ഷകര്‍ക്ക് വിടുന്നു. എന്തായാലും അവസാനം അപ്രതീക്ഷിതമായ ഒന്നിനെ അവര്‍ക്ക് നേരിടേണ്ടി വരുന്നു എന്നത് യാഥാര്‍ത്ഥ്യം. സിനിമയുടെ അന്ത്യത്തില്‍ സംഘത്തലവന്റെ പരിഭവം ആസ്വാദക ൃദയങ്ങളില്‍ മറക്കാത്ത ഒന്നായി നിലനില്‍ക്കും. ഇന്നിന്റെ മനുഷ്യന്‍ എത്രത്തോളം സ്വാര്‍ത്ഥന്‍മാരാണെന്നും ഒരു വ്യക്തി താനേറ്റെടുത്ത ദൗത്യത്തോട് എത്ര ആത്മാര്‍ത്ഥതയുള്ളവനാകണമെന്നും രണ്ടു രീതിയില്‍ വായിക്കാമെന്ന് ജനപക്ഷം.

താരാധിപത്യവും മുഖ്യധാരയും സിനിമാ പ്രദര്‍ശനത്തെ നിയന്ത്രിക്കുന്ന കാലത്ത് ഈ ചെറുപ്പക്കാരെടുത്ത ശ്രമം അഭിനന്ദനാര്‍ഹം തന്നെയാണ്. സിനിമയുടെ പിറവിയേക്കാള്‍ ബുദ്ധിമുട്ടായിരുന്നു അത് ജനങ്ങളിലേക്കെത്തിക്കാന്‍ എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷിച്ച കാമ്പ് ഈ സിനിമക്കുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണെങ്കിലും സിനിമയുടെ രാഷ്ട്രീയവും സാങ്കേതികതയും ചര്‍ച്ചക്ക് വിധേയമായി. ഇന്നത്തെ സാമൂഹ്യസ്ഥിതിയെ പറയാതെ പറയാന്‍ ശ്രമിക്കുന്ന ഈ സിനിമ ഇന്നിന്റെ പാളിച്ചകളെയും കൃത്യതയോടെ വിമര്‍ശിക്കുന്നുണ്ട്. നമ്മുടെ നിയമവ്യവസ്ഥയേയും പാര്‍ശ്വവല്‍ക്കതരിക്കപ്പെട്ടവരോടുള്ള നമ്മുടെ നോഭാവത്തേയും ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രം വ്യക്തമായ നിലപാടുകളുള്ള ഒരു രാഷ്ട്രീയ സിനിമയാണെന്നു നിസ്സംശയം പറയാം.

Tag: 

Back to Top