Solidarity Youth Spring 3

Film Entry Submission

നിബന്ധനകള്‍

2016 ജനുവരി ഒന്നിനുശേഷം പൂര്‍ത്തിയാക്കിയ ഡോകുമെന്ററി, ഷോര്‍ട്ട് ഫിലിം, മ്യൂസിക് വീഡിയോ, ആനിമേഷന്‍ ചിത്രങ്ങളാണ് മത്സരത്തിനും പ്രദര്‍ശനത്തിനും പരിഗണിക്കുക. മികച്ച ഡോകുമെന്ററി ചിത്രത്തിന് 20000 (ഇരുപതിനായിരം) രൂപയും ഷോര്‍ട്ട് ഫിക്ഷന്‍, മ്യൂസിക് വീഡിയോ, ആനിമേഷന്‍ ചിത്രത്തിന് 10000 (പതിനായിരം) രുപയും അവാര്‍ഡ് തുകയായി നല്‍കും. ജനകീയ സമരങ്ങളെ ഇതിവൃത്തമാക്കിയുള്ള മികച്ച ഡോകുമെന്ററി ചിത്രത്തിനുള്ള സി.ശരത് ചന്ദ്രന്‍ ഫെലോഷിപ്പിന്  20000 (ഇരുപതിനായിരം) രൂപയും നല്‍കും. 2017 മേയ് 14,15,16,17 തിയ്യതികളില്‍ കോഴിക്കോട് വെച്ചാണ് ഫിലിം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. 
 
എന്‍ട്രികള്‍ 2017 ഏപ്രില്‍ 10 നകം സമര്‍പ്പിക്കേണ്ടതാണ്. സെലക്ഷന്‍ ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സര വിഭാഗത്തിലും പ്രദര്‍ശന വിഭാഗത്തിലും ഉള്‍പ്പെടുത്തുകയുള്ളൂ
 
ചിത്രങ്ങളുടെ 3 ഡി.വി.ഡി, സംവിധായകന്‍/സംവിധായികയുടെ ഫോട്ടോ, ചിത്രത്തിന്റെ പോസ്റ്റര്‍,ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച ലഘു കുറിപ്പ്, ചിത്രത്തിന്റെ സംവിധായക(ന്‍)/നിര്‍മാതാവ്/ ക്യാമറ പേഴ്സണ്‍/
 
എഡിറ്റര്‍ തുടങ്ങിയ അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍,പ്രദര്‍ശനത്തിന് അനുമതി നല്‍കികൊണ്ടുള്ള സമ്മതി പത്രം എന്ന അപേക്ഷയോടൊപ്പം ഫെസ്റ്റിവെല്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
 
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രമേയം, സംഗീതം മൊണ്ടാഷ്, ഗ്രാഫിക്സ് തുടങ്ങിയവയുടെ പകര്‍പ്പാവകാശം സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സംവിധായകനായിരിക്കും.
 
പ്രദര്‍ശനത്തിന് അയച്ചു തരുന്ന ചിത്രങ്ങളുടെ ഏതെങ്കിലും ഭാഗങ്ങള്‍ ഫെസ്റ്റിവെലിന്റെ പ്രചാരണത്തിനോ മറ്റോ (സംവിധായകന്‍/നിര്‍മാതാവിന് കടപ്പാട് രേഖപ്പെടുത്തി) ഉപയോഗപ്പെടുത്തുന്നതായിരിക്കും.
 
(ആവശ്യമെങ്കില്‍) പ്രദര്‍ശനത്തിന് അയച്ച് തരുന്ന ചിത്രങ്ങള്‍ മേളക്ക് ശേഷം മേളയുടെ പ്രചരണാര്‍ഥമോ പൊതുതാല്‍പര്യാര്‍ഥമോ പ്രദര്‍ശിപ്പിക്കാനും കോപ്പികള്‍ സൂക്ഷിക്കാനും ഫെസ്റ്റിവെല്‍
 
സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കും. അയച്ചുതരുന്ന ചിത്രങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിക്കുന്നതിനോ നഷ്ടപ്പെടുന്നതിനോ ഇടയായാല്‍ ആയതിന് ഫെസ്റ്റിവെല്‍ സംഘാടകര്‍
 
ഉത്തരവാദിയായിരിക്കില്ല. എന്‍ട്രികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഫെസ്റ്റിവെല്‍ കമ്മറ്റി ഓഫീസില്‍ എത്തിക്കേണ്ടതാണ്. അതിനുള്ള ചിലവുകള്‍ സ്വയം വഹിക്കേണ്ടതാണ്.
 
പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഫെസ്റ്റിവെല്‍ സംബന്ധിച്ച എല്ലാ വ്യവഹാരങ്ങളും കോഴിക്കോട് നിയമാധികാരാതിര്‍ത്തിയിലായിരിക്കും.
 

എന്‍ട്രിഫോം താഴെ അറ്റാച്ച്‌മെന്റ് ലിങ്കില്‍ ലഭ്യമാണ്‌.  ഫെസ്റ്റിവെല്‍ സംബന്ധിച്ച എല്ലാ വ്യവഹാരങ്ങളും കോഴിക്കോട് നിയമാധികാരാതിര്‍ത്തിയിലായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് 9895023185, 9846716105 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
 
 
 എന്‍ട്രികള്‍ 2017 ഏപ്രില്‍ 10 നകം സെക്രട്ടറി, യൂത്ത് സ്പ്രിംഗ്് ഫിലിം ഫെസ്റ്റ,് ഹിറ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍/കൊറിയര്‍ മുഖേനയോ എത്തിക്കേണ്ടതാണ്.
 

 

എന്‍ട്രികള്‍ അയക്കേണ്ട  വിലാസം:

YOUTHSPRING FILM FESTIVAL

SOLIDARITY YOUTH MOVEMENT

P.B.No: 833, HiraCetnre

MavoorRoad, Calicut-04

0495 2721695, 8111923185

Attachment: 

Tag: 

Back to Top